05:53pm 18 September 2026
NEWS
നിർമ്മിത ബുദ്ധിയുടെ അമിതാശ്രയം മാനവരാശിക്ക് ആപത്ത്: പ്രൊഫ. ഖാദർ മങ്ങാട്
17/09/2026  10:17 AM IST
nila
നിർമ്മിത ബുദ്ധിയുടെ അമിതാശ്രയം മാനവരാശിക്ക് ആപത്ത്: പ്രൊഫ. ഖാദർ മങ്ങാട്

 


​വടകര: നിർമ്മിത ബുദ്ധി പരിപോഷിപ്പിക്കപ്പെടേണ്ടതാണെങ്കിലും അതിൻ്റെ അമിതമായ ആശ്രയം മാനവരാശിക്ക് വലിയ ആപത്തായി മാറുമെന്ന് കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറും നാക് പീർ (NAAC)  ചെയർമാനുമായ പ്രൊഫ. കാദർ മങ്ങാട് അഭിപ്രായപ്പെട്ടു .....  ചെരണ്ടത്തൂർ MHES കോളേജിലെ എട്ടാം ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​"നിർമ്മിത ബുദ്ധിക്ക് തലച്ചോർ മാത്രമേയുള്ളൂ; ഹൃദയവും കനിവും ഉള്ളറിവും ലവലേശമില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദം നേടിയ വിദ്യാർത്ഥികൾ സ്വന്തംl കാര്യങ്ങളിൽ മാത്രം അഭിരമിക്കാതെ സേവന മേഖലയിലേക്ക് ഇറങ്ങണമെന്നും, നിരാശർക്ക് ആശയമായും നിരാലംബർക്ക് ആലമ്പമായും അവശർക്ക് താങ്ങായും മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
​ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 330 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 1300-ലധികം ആളുകൾ പങ്കെടുത്തു. വായനയാണ് ജീവിതത്തിൽ പ്രയോഗിക്കേണ്ട പ്രധാന ആയുധമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചരിത്ര ഗവേഷകൻ പി ഹരീന്ദ്രനാഥ് പറഞ്ഞു.
​കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. പി.പി. മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. കെ.കെ. മഹ്മൂദ് സ്വാഗതവും പ്രൊഫ. സുവിജ നന്ദിയും പറഞ്ഞു.
​എസ്.എ.എം. ബഷീർ, ഡോ. സി.എം. കുട്ടിമൂസ, സി. സുബൈർ (പ്രസിഡന്റ്, MHES), കെ.പി. ഹാരിസ് (ജനറൽ സെക്രട്ടറി, MHES), വി.എ. അൻവർ ബാബു (മാനേജർ, MHES), എൻ.പി. അബ്ദുള്ള ഹാജി, പ്രൊഫ. സുകേഷ്, പ്രൊഫ. ഹൻസ, പ്രൊഫ. വിനീത്, പ്രൊഫ. മുഹമ്മദ് ഷഹീബ്, വി. മുസ്തഫ, സിദ്ദീഖ് വലിയകം, മുസ്തഫ മുട്ടിൽ, റഫീഖ് വാഴയിൽ, അഫ്സൽ എൻ.വി, പി. മഹ്മൂദ്, പി.പി. അബ്ദുൽ റസാഖ്, പി.കെ. ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img